പി പി ചെറിയാന്‍
കോവിഡ് മഹാമാരിയുടെ കാലത്തെ നടപടികളുടെ പേരില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ. ആന്റണി ഫൗച്ചിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രശസ്ത റാപ്പര്‍ നിക്കി മിനാജ് രംഗത്ത്. എക്‌സ് (ട്വിറ്റര്‍) പോസ്റ്റിലൂടെയാണ് ഫൗച്ചിയുടെ ഭാവി ഇരുണ്ടതാണെന്ന് അവര്‍ പ്രവചിച്ചത്.
ഫൗച്ചിയുടെ തെറ്റായ നയങ്ങള്‍ കാരണം കുഞ്ഞുങ്ങളും ഗര്‍ഭിണികളും പ്രായമായവരുമടക്കം നിരവധി പേര്‍ കടുത്ത മാനസിക-ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുവെന്ന് നിക്കി മിനാജ് ആരോപിച്ചു.
ഫൗച്ചിക്ക് ഭാവിയില്‍ സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുമെന്നും ട്യൂബിലൂടെ ഭക്ഷണം കഴിക്കേണ്ട അവസ്ഥ വരുമെന്നും അവര്‍ പരിഹസിച്ചു.
ഫൗച്ചിയുടെ നടപടികള്‍ കാരണം ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും കോടികളുടെ നികുതിപ്പണം തട്ടിപ്പുകാര്‍ കൊള്ളയടിച്ചതായും അവര്‍ കുറ്റപ്പെടുത്തി.
അടുത്തിടെ പുറത്തുവന്ന ഫൗച്ചിയുടെ ഡയറിക്കുറിപ്പുകളെ പരിഹസിച്ചുകൊണ്ട്, കൗമാരക്കാരന്റെ വേഷം ധരിച്ച ഫൗച്ചിയുടെ ഒരു എഐ ചിത്രവും നിക്കി പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
സമീപകാലത്തായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത പിന്തുണക്കാരിയായി മാറിയ നിക്കി മിനാജ്, മുന്‍ ട്രംപ് ഭരണകാലത്തെ കോവിഡ് പ്രതിരോധ നയങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഫൗച്ചിക്കെതിരെ ഈ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.